യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് മാറാൻ തയ്യാറെടുക്കുന്നു; കാരണം ഭയം

single-img
14 May 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് വിടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. യം കാരണമാണ് കോളേജില്‍ നിന്നും മാറുന്നതെന്നാണ് ബന്ധു പറഞ്ഞത്. ആത്മഹത്യാക്കുറിപ്പില്‍ പെൺകുട്ടി എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പേരെടുത്തു പറഞ്ഞിരുന്നു.

കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി കോളേജ് മാറാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. തുടര്‍ന്ന് ഇവിടെ തന്നെ പഠിച്ചാല്‍ കുട്ടിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയമാണെന്നും വീട്ടുകാര്‍ പറഞ്ഞു. കേസുമായി മുന്നോട്ടു പോകാന്‍ ഭയമാണെന്നും വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ പറഞ്ഞു

യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം ക്യാമ്പസിലെ എസ്എഫ്ഐ യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണെന്നായിരുന്നു എന്നാണ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ്.  എന്നാൽ പിന്നീട് പെൺകുട്ടി പരാതി പിന്‍വലിക്കുകയായിരുന്നു.