സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു; മുന്നറിയിപ്പ്

single-img
13 May 2019

സംസ്ഥാനത്ത് ചിക്കന്‍ പോക്‌സ് പടരുന്നുവെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. പതിനൊന്ന് ദിവസത്തിനിടെ 746 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാ ജില്ലകളിലും ദിവസവും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മലപ്പുറത്താണ് ഏറ്റവുമധികം രോഗികളുള്ളത്. മലപ്പുറത്ത് 139 പേര്‍ക്കാണ് ഈ മാസം ഒന്നു മുതല്‍ 11 വരെയുള്ള കാലയളവില്‍ രോഗം ബാധിച്ചത്. നാലിനാണ് ഈ മാസം ഏറ്റവുമധികം രോഗം റിപ്പോര്‍ട്ട് ചെയ്തത്97. കുറവ് ഈ മാസം അഞ്ചിനായിരുന്നു- 29.

അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിനനുസരിച്ചാണ് രോഗം പടരുന്നത്. ഏപ്രിലിലും മേയിലും രോഗം പടരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു