സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് പോയ എണ്ണ കപ്പലുകൾ ആക്രമിക്കപ്പെട്ടു; പിന്നിൽ ഇറാനാണെന്നു അമേരിക്ക

single-img
13 May 2019

യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം നാലു ചരക്കു കപ്പലുകള്‍ക്ക് നേരെ ആക്രമണം. അമേരിക്കന്‍ മുന്നറിയിപ്പിനു തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സൗദിയുടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്ക് വന്‍ നാശനഷ്ടമുണ്ടായതായി യുഎഇ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് എണ്ണ കൊണ്ടുപോയ കപ്പലുകളാണ് ആക്രമിക്കപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലൂടെയുള്ള ചരക്കുനീക്കം അട്ടിമറിക്കാന്‍ ഇറാന്‍ ശ്രമിക്കുമെന്ന അമേരിക്കന്‍ മുന്നറിയിപ്പിനു പിന്നാലെയാണ് ആക്രമണം നടന്നത്.

രാജ്യാന്തര എണ്ണക്കടത്തിന് ഭീഷണിയാണ് ആക്രമണമെന്ന് സൗദി പ്രതികരിച്ചു. ഇറാനുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് അമേരിക്ക സൈനിക വവിന്യാസം നടത്തിയതു മുതല്‍ മേഖല സംഘര്‍ഷ ഭരിതമാണ്.