സീരിയലുകളില്‍ നിന്ന് ആദ്യ കാലത്ത് കുറേയേറെ ദുരനുഭവങ്ങള്‍ ഉണ്ടായി; നല്ല വേഷമെന്ന് പറഞ്ഞ് വിളിച്ചിട്ട് ചതിക്കപ്പെട്ട അനുഭവങ്ങളുണ്ട്: അഞ്ജു അരവിന്ദ്

single-img
6 May 2019

ബഡായി ബംഗ്ളാവിന്റെ രണ്ടാം ഭാഗത്തിലൂടെ ദീർഘമായ 20 വര്‍ഷത്തിനുശേഷമാണ് നടി അഞ്ജു അരവിന്ദ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. വിവാഹശേഷം ബെംഗളൂരുവിലായിരുന്നു അഞ്ജു. ഇപ്പോൾ ഒരു മകളുണ്ട് അഞ്ജുവിന്. ഇപ്പോള്‍ ആറാം ക്ലാസില്‍ പഠിക്കുന്നു. സിനിമയിലെ പോലെ തന്നെ സീരിയലുകളിലും തിളങ്ങിയ താരമായ അഞ്ജു തനിക്ക് സീരിയലുകളില്‍ നിന്ന് ആദ്യ കാലത്ത് കുറേയേറെ ദുരനുഭവങ്ങള്‍ ഉണ്ടായെന്ന്പറയുന്നു.

മലയാള സീരിയലുകളില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളാണ് അഞ്ജു പങ്കുവയ്ക്കുന്നത്. അവതരിപ്പിക്കേണ്ടത് നല്ല വേഷമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ചതിക്കപ്പെട്ട അനുഭവങ്ങളുണ്ട്. ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് രംഗങ്ങളെല്ലാം ചിത്രീകരിച്ച് മടക്കിയയച്ചു. അതേപോലെ, നമ്മളോട് പറയാതെ കഥാപാത്രത്തെ അവസാനിപ്പിക്കുക. ഇതെല്ലാം താൻ അനുഭവിച്ചെന്ന് ഇവർ പറയുന്നു.

പറയുന്നതും പ്രവൃത്തിയും രണ്ടായപ്പോൾ സീരിയല്‍ നിര്‍ത്തി ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയെന്നും അഞ്ജു പറയുന്നു. ഈ സ്‌കൂളിന് ഇപ്പോള്‍ നാല് സെന്ററുകളുണ്ട്. അതിനിടയിലാണ് ബഡായ് ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തിലാണ് അഞ്ജുവിന് ക്ഷണം ലഭിക്കുന്നത്. ഇപ്പോൾ ലഭിച്ചിട്ടുള്ള പുതിയ വേഷം താന്‍ ആസ്വദിക്കുകയാണെന്നും അഞ്ജു പറയുന്നു.