അഞ്ചാം ഘട്ട തെരെഞ്ഞെടുപ്പ്: ബീഹാറിൽ വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചയാൾ അറസ്റ്റിൽ

single-img
6 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിംഗ് ബൂത്തില്‍ ആക്രമണം. ബിഹാറിലെ ഛപ്രയില്‍ 131-ആം നമ്പര്‍ ബൂത്തിലാണ് ആക്രമണം നടന്നത്. ബൂത്തിലെത്തിയ രജ്ഞിത് പാസ്വാന്‍ എന്നയാള്‍ വോട്ടിംഗ് യന്ത്രം എറിഞ്ഞുടയ്ക്കുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. പ്രകോപനത്തിനുള്ള കാരണം വ്യക്തമല്ല.

ബിഹാര്‍, ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ഏതാനും മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ പോളിംഗ് നടക്കുന്നത്.

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പോളിങ് ബൂത്തിലേക്ക് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. ബംഗാളില്‍ ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു.

അഞ്ചാംഘട്ട വോട്ടെടുപ്പ്.#ജനവിധി2019 #ലോക്സഭാഇലക്ഷൻ #evartha

Posted by evartha.in on Monday, May 6, 2019