ഇല്ലാക്കഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ലാ ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത്; പൊട്ടിത്തെറിച്ച് അരുണ്‍ ഗോപി
സംവിധായകന് അരുണ്‍ ഗോപി നടി മീരയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതില്‍ നിന്നും വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കി. വിവാഹ മോചിതയായ മീര ജാസ്മിന് ഇനി അരുണ്‍ഗോപിയ്ക്ക് സ്വന്തം എന്ന തരത്തിലുള്ള തലക്കെട്ടുകളോടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ അമര്‍ഷം രേഖപ്പെടുത്തി അരുണ്‍ ഗോപി രംഗത്ത് വന്നിരിക്കുകയാണ്.
എല്ലാവര്ക്കും ജീവിക്കണം ഇല്ലാകഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ലാ ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത്!! ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ പാടില്ല എന്നൊരു നിര്‍ബന്ധം കൊണ്ടുനടക്കരുത്. അരുണ്‍ പറയുന്നു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
നമസ്കാരം
എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാന്‍ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാര്ക്കും ജീവിക്കണം ഇല്ലാകഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ലാ ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത്!! ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ പാടില്ല എന്നൊരു നിര്‍ബന്ധം കൊണ്ടുനടക്കരുത്..!! ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേര്‍ത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും!! കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല!! സൗഹൃദങ്ങള്‍ പറന്നുയരട്ടെ!! പെണ്‍കുട്ടികള്‍ പറന്നു ഉയരുന്ന നാടാണിത്!! ‘ഉയരെ’ അങ്ങനെ ഉയരട്ടെ!!