നടി മീര വാസുദേവിന്റെ മുന്‍ ഭർത്താവ് ജോണ്‍ കോക്കന്‍ വീണ്ടും വിവാഹിതനായി

single-img
18 April 2019

പ്രശസ്ത നടി മീര വാസുദേവിന്റെ മുന്‍ ഭർത്താവ് ജോണ്‍ കോക്കന്‍ വീണ്ടും വിവാഹിതനായി. അഭിനേതാവും ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയുമായ പൂജ രാമചന്ദ്രനാണ് വധു. പൂജ തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിവാഹിതതായ കാര്യം വെളിപ്പെടുത്തിയത്. വളരെ നാളുകളായി സുഹൃത്തുക്കളായിരുന്ന ഇവര്‍ ജിമ്മില്‍ ഒരുമിച്ച്‌ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വെക്കാറുണ്ട്.

ഈ വിഷുദിനത്തിലാണ് ഇരുവരും വിവാഹിതരായത്. ‘ഈ വിഷു ഏറ്റവും കൂടുതല്‍ സന്തോഷം നിറഞ്ഞതാകുന്നു. എന്റെ അടുത്തസുഹൃത്തിനെയാണ് ഞാന്‍ വിവാഹം ചെയ്തത്. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു ജോണ്‍ കോക്കന്‍..’ എന്ന് പൂജ തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ബംഗളൂരു സ്വദേശിനിയായ പൂജ നാനി അവതാരകനായിരുന്ന ബിഗ് ബോസ് ഷോയുടെ തെലുങ്കില്‍ മത്സരാര്‍ത്ഥിയായിരുന്നു. അതിന് മുന്‍പ് തന്നെ അവര്‍ വീഡിയോ ജോക്കിയും അവതാരകയും മോഡലുമായിരുന്നു. 2004ല്‍ മിസ് കോയമ്പത്തൂര്‍ സുന്ദരിപ്പട്ടവും തൊട്ടടുത്ത വര്‍ഷം മിസ് കേരള റണ്ണര്‍ അപ്പുമായിട്ടുണ്ട്. അവയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലക്കിസ്റ്റാര്‍, ഡി കമ്പനി എന്നീ മലയാളചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.