രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് എത്തിയത് പുറത്തുനിന്നുള്ള പ്രവര്‍ത്തകര്‍; തുഷാര്‍ വെള്ളാപ്പള്ളി

single-img
7 April 2019

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് എത്തിയത് പുറത്തുനിന്നുള്ള യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. മുസ്ലീം വോട്ടുകള്‍ ഏകീകരിച്ച് ജയിക്കാനാണ് രാഹുല്‍ ഇവിടെ വന്നത്.

പക്ഷേ കേരളം മുസ്ലീവും ഹിന്ദുവും ക്രിസ്ത്യാനിയും ഒരേ മനസോടെ കഴിയുന്ന പ്രദേശമാണ്. ഇവിടെ രാഹുല്‍ ഗാന്ധി മതസ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തിയത് തെറ്റായി പോയിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി മനോരമ ന്യൂസുമായുള്ള അഭിമുത്തില്‍ പറഞ്ഞു.

വീടുകള്‍ സന്ദര്‍ശിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. മുസ്ലീം ലീഗിനെതിരായ യുപി യോഗി ആദിത്യനാഥിന്റെ പ്രസ്താവന എന്‍ഡിഎയ്ക്ക് ദോഷം ചെയ്യില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.