തോമസ് ചാഴികാടൻ മുഖവുര ആവശ്യമില്ലാത്ത പൊതുപ്രവർത്തകൻ; നാട്ടുകാരിൽ ഒരാൾ: ഉമ്മൻചാണ്ടി

single-img
7 April 2019

നാടിന് മുഖവുര ആവശ്യമില്ലാത്ത പൊതുപ്രവർത്തകനാണ് തോമസ് ചാഴികാടനെന്ന് എ.ഐസിസി ജനറൽ സൈക്രട്ടറി ഉമ്മൻചാണ്ടി. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനത്തിന്റെ ഭാഗമായി അയർക്കുന്നത്ത് ഒറവയ്ക്കലിൽ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതുപ്പള്ളി മണ്ഡലത്തിന്റെ മാതൃമല്ല, കോട്ടയം ജില്ലയുടെ വികസനത്തിനു തന്നെ വളരെയധികം ഇടപെടൽ നടത്തിയിരുന്ന പൊതുപ്രവർത്തകനാണ് തോമസ് ചാഴികാടൻ. വർഷങ്ങളോളം മുടങ്ങിക്കിടന്നിരുന്ന അയർക്കുന്നം, ഏറ്റുമാനൂർ ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിനായി എംഎൽഎആയിരുന്നപ്പോഴും, അല്ലാത്തപ്പോഴും സജീവമായ ഇടപെടൽ നടത്തിയിരുന്നത് തോമസ് ചാഴികാടനാണ്.

കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ ജനാധിപത്യത്തെ തകർത്തെറിയുകയാണ്. കലാപങ്ങളിലൂടെ അധികാരം പിടിക്കാൻ ശ്രമിക്കുന്നതാണ് മോദി സർക്കാരിന്റെ രീതി. ഏകാധികപതിയെപോലെ പ്രവർത്തിക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നത്. ഇത് രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ തന്നെ ഇല്ലായ്മ ചെയ്യലാണ്.

കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ മുഖമുദ്ര കൊലപാതക രാഷ്ട്രീയമാണ്. കലാപരാഷ്ട്രീയത്തെയും കൊലപാതക രാഷ്്ട്രീയത്തെയും സമാധാന പ്രേമികളായ കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നടന്ന തുറന്ന വാഹനത്തിലെ പ്രചാരണത്തിൽ സ്ഥാനാർത്ഥി തോമസ് ചാഴികാടനൊപ്പം ഉമ്മൻചാണ്ടി എംഎൽഎയും, കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ.മാണി എംപിയും ആദ്യാവസാനം യാത്രയിൽ തോമസ് ചാഴികാടനൊപ്പമുണ്ടായിരുന്നു.

ജോഷി ഫിലിപ്പ്, സണ്ണി തെക്കേടം, സണ്ണി പാമ്പാടി, ബാബു കെ.കോര, ഫില്‍സണ്‍ മാത്യു, സാബു പുതുപ്പറമ്പില്‍, ജോസഫ് ചാമക്കാല, രാധാ വി.നായര്‍, മാത്തച്ചര്‍ താമരശ്ശേരി, മാത്തുക്കുട്ടി ഞായര്‍കുളം, ജോയി കൊറ്റത്തില്‍, ജോസ് കുടകശ്ശേരി, ജെയിംസ് കുന്നപ്പള്ളി, ജോസഫ് മനച്ചിറ, ജോസ് കൊറ്റത്തില്‍, ജെസിമോള്‍ മനോജ്, എല്‍സമ്മ ബേബി, മോളി തോമസ്, ഷൈലജ റെജി, ബാബു ചെറിയാന്‍, സാജു മുപ്പാത്തില്‍, ആലി മാത്യു, എന്‍.ജെ പ്രസാദ്, ഇ.കെ പ്രകാശ്, സജി കക്കുഴി,ചാക്കപ്പന്‍ തെക്കനാട്ട്, ബെന്നി വടക്കേടം, ജിജോ വരിക്കമുണ്ട, ഡാന്റിസ് കൂരനാനിക്കല്‍, വി.പി പുന്നൂസ്, സി.എ ആന്‍ഡ്രൂസ്, ബെന്നി ഇളംകാവില്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കരകാട്ടവും, ശിങ്കാരിമേളവും, താലപ്പൊലിയും പുഷ്പവൃഷ്ടിയും, സ്ഥാനാർത്ഥിയുടെ ചിത്രം പതിച്ച കട്ടൗട്ടുകളും ഫ്‌ളക്‌സുകളും ബോർഡുകളുമായാണ് ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും അടക്കമുള്ള വോട്ടർമാരുടെ നിര സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നത്.

കനത്ത ചൂടിനെ തോൽപ്പിക്കാൻ ഓറഞ്ചും, മിനറൽ വാട്ടറും, മോരും വെള്ളവും പല സ്ഥലത്തും സ്ഥാനാർത്ഥിയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും വിതരണം ചെയ്തിരുന്നു. അയർക്കുന്നം ഒറവയ്ക്കലിൽ നിന്നും ആരംഭിച്ച തുറന്ന വാഹനത്തിലെ പര്യടനം അയർക്കുന്നം, വാകത്താനം, മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളിലെ നൂറുകണക്കിന് സ്വീകരണ കേന്ദ്രങ്ങളിൽ ആയിരങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയയാണ് കടന്നു പോയത്.

അയർക്കുന്നം, ഒറവയ്ക്കൽ, തൂത്തൂട്ടി, പുളിഞ്ചുവട്, ആറുമാനൂർ, പുന്നത്തുറ, പൂതിരി, കളപ്പുരയ്ക്കൽപ്പടി, മാലം, മണർകാട് പള്ളി, വാലേമറ്റം വഴി കടന്നു വന്ന തുറന്ന വാഹനത്തിലെ പ്രചാരണം ഉച്ചയ്ക്ക് പന്ത്രണ്ടിന് മാധവൻ പടിയിൽ അവസാനിച്ചു. ഉച്ചകഴിഞ്ഞ് മൂന്നു പുതുപ്പള്ളി മണ്ഡലത്തിലെ തലപ്പാടിയിൽ നിന്നാരംഭിച്ച പര്യനടത്തെ കാത്ത് റോഡിന്റെ ഇരുവശങ്ങളിലും നൂറുകണക്കിന് ആളുകളാണ് കാത്തു നിന്നിരുന്നത്.

കൈതേപ്പാലം, വെട്ടത്തുകവല, പുതുപ്പള്ളി കവല, അങ്ങാടി, കൊച്ചാലുംമൂട്, തൃക്കോതമംഗലം, കാടമുറി, ഞാലിയാകുഴി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ പ്രചാരണ പരിപാടികൾ, തോട്ടയ്ക്കാട് കവലയിൽ സമാപിച്ചു.

ഇന്ന്അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലാണ് പ്രചാരണ പരിപാടികൾ നടക്കുക. രാവിലെ 8.30 ന് കുടമാളൂർ പുളിഞ്ചോട്ടിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുറന്ന വാഹനത്തിലെ പ്രചാരണം ഉദ്ഘാടനം ചെയ്യും.

തുടർന്ന് കുടയംപടി, തിരുവാറ്റ, കല്ലമട, അയ്മനം, ജയന്തി ജംഗ്ഷൻ, പുത്തൻതോട്, മുട്ടേൽകോളനി, പരിപ്പ്, ഒളശ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പള്ളിക്കവല വഴി തിരൂവാർപ്പ് പഞ്ചായത്തിൽ പ്രവേശിക്കും. ചെങ്ങളത്തുകാവ്, ചെങ്ങളംപള്ളി, പുതുശേരി, തൊണ്ടമ്പ്രാൽ, കുളപ്പുര, ഇല്ലിക്കൽ, കാഞ്ഞിരംജെട്ടി, മർത്തശ്മുനിപള്ളി, കൊച്ചമ്പലം, കടത്ത്കടവ്, വായനശാല എന്നിവിടങ്ങൾ വഴി കുമരകം പഞ്ചായത്തിൽ പ്രവേശിക്കും. പൊങ്ങലക്കരി, നസ്രത്ത്പള്ളി, പള്ളിച്ചിറ, ചൂളഭാഗം, എംആർഎഫ്, കൈപ്പുഴമുട്ട് വഴി വൈകിട്ട് കുമരകം ചന്തക്കവലയിൽ സമാപിക്കും.