ഇകെ നായനാർ, അച്യുതാനന്ദൻ, കെ കരുണാകരൻ എന്നിവരുടെ പാദങ്ങളിൽ തൊട്ടു നമസ്കരിക്കുന്നു: ബിജെപി പ്രവർത്തകരെ ഞെട്ടിപ്പിച്ച് തേക്കിൻകാട് മെെതാനിയിൽ സുരേഷ്ഗോപിയുടെ പ്രസംഗം

single-img
6 April 2019

കമ്മ്യൂണിസ്റ്റ് നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പാദങ്ങൾ തൊട്ടു നമസ്കരിക്കുന്നുവെന്നു പ്രഖ്യാപിച്ച് തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥയും നടനുമായ സുരേഷ് ഗോപി എംപിയുടെ  പ്രസംഗം. തേക്കിൻകാട് മൈതാനിയിൽ നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് സുരേഷ് ഗോപി സിപിഎം- കോൺഗ്രസ് നേതാക്കൾക്ക് ആദരമർപ്പിച്ചത്.

”ഈ തൃശ്ശൂരിലെ സ്ഥാനാർത്ഥിയായി ഇറങ്ങുന്ന ഈ വേളയിൽ, ഞാൻ എന്റെ എക്കാലത്തേയും പ്രിയപ്പെട്ട നേതാവ് ലീഡർ കരുണാകരന്റെ പാദങ്ങളിൽ തൊട്ടു നമസ്ക്കരിക്കുന്നു. ഞാൻ ഏറ്റവും ബഹുമാനിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവ് E. K. നായനാരുടെ പാദങ്ങളിൽ തൊട്ടു നമസ്ക്കരിക്കുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന ഏക കമ്മ്യൂണിസ്റ്റ്കാരനായ V. S. അച്യുതാനന്ദന്റെ പാദങ്ങളിൽ തൊട്ടു നമസ്ക്കരിക്കുന്നു. എന്റെ ഈ കർത്തവ്യമേൽപ്പിച്ച, ഭാരതത്തിന്റെ കർമ്മനിരതനായ എന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നമസ്ക്കരിക്കുന്നു. ഈ ദൗത്യം എന്നിലർപ്പിച്ച എന്റെ ദേശീയ അദ്ധ്യക്ഷൻ അമിത്ഷായെ പ്രണമിച്ചു കൊണ്ട് ഞാൻ ഈ തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങുന്നു.´- സുരേഷ് ഗോപി പറഞ്ഞു.

സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് സുരേഷ് ഗോപി ആദരമർപ്പിച്ച  പ്രവർത്തി ബിജെപി കേന്ദ്രങ്ങളിൽ വൻ വിമർശനമാണ് ഉയർത്തുന്നത്. സുരേഷ് ഗോപിയുടെ പ്രസംഗത്തെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.