തൃശ്ശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ മഹിളാ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു

single-img
5 April 2019

കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ തൃശ്ശൂരില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു. മുന്‍ ജില്ല പഞ്ചായത്ത് അംഗം ഷീല പത്മനാഭനാണ് കുഴഞ്ഞു വീണത്. ഇവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മര്‍ദ്ദം കൂടിയത് കൊണ്ടാണ് ഷീല കുഴഞ്ഞ് വീണതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കോണ്‍ഗ്രസ് ജില്ല നേതാക്കള്‍ക്കെതിരെ ഡിസിസിയ്ക്കും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും പരാതി കൊടുത്തിട്ടും നടപടി ഉണ്ടായില്ലെന്ന് ഷീല പത്മനാഭന്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഷീല കുഴഞ്ഞ് വീണത്.