ആട്ടിന്‍കുട്ടിയെ പ്ലാവില കാട്ടി കൊണ്ടുപോവുന്നത് പോലെയാണ് കോണ്‍ഗ്രസ് നേതാക്കളെ പലരും കൊണ്ടുപോകുന്നതെന്ന് പിണറായി

single-img
5 April 2019

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ ഇടതുപക്ഷം തകരണമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുലിന് ഇടതുപക്ഷത്തെ താരതമ്യപ്പെടുത്തി ഒന്നും പറയാനില്ല.

അതിനാലാണ് അദ്ദേഹം സി.പി.എമ്മിനെ കുറിച്ച് ഒന്നും പറയില്ലെന്ന പ്രസ്താവന നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആട്ടിന്‍കുട്ടിയെ പ്ലാവില കാട്ടി കൊണ്ടുപോവുന്നത് പോലെയാണ് കോണ്‍ഗ്രസ് നേതാക്കളെ പലരും കൊണ്ടുപോകുന്നതെന്നും പിണറായി പരിഹസിച്ചു.