കോട്ടയത്ത്‌ എൻ. ഡി. എ. സ്ഥാനാർഥി അഡ്വ പി. സി. തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

single-img
5 April 2019

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ പി. സി. തോമസ് കോട്ടയം കളക്‌ടറേറ്റിൽ വരണാധികാരി പി കെ സുധീർ ബാബുവിന് നാമനിര്‍ദേശ പത്രിക സമർപ്പിച്ചു.

ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ ഹരി, ഏറ്റുമാനൂർ രാധാകൃഷ്ണൻ, ബി.ഡി.ജെ.എസ്സിന്റെ എ.ജി തങ്കപ്പൻ, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ ഗ്രേയ്സമ്മ മാത്യു തുടങ്ങിയവർ തോമസിനെ അനുഗമിച്ചു.