ലോകം മുഴുവന്‍ ഇന്ത്യയെ ആദരവോടെ നോക്കുന്നതിന് കാരണം ആരെന്ന് അറിയാമോ എന്ന് പ്രധാനമന്ത്രി

single-img
5 April 2019

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യ ഒരിക്കല്‍പ്പോലും ലജ്ജിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ മുഖം കുനിക്കാന്‍ താന്‍ അനുവദിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തമായ ഭരണകൂടം രാജ്യത്ത് ഉള്ളതുകൊണ്ടാണിത്. ഇന്ന് ലോകം മുഴുവന്‍ ആദരവോടെയാണ് ഇന്ത്യയെ നോക്കുന്നത്.

എന്തുകൊണ്ടാണ് ഇതെന്ന് അറിയുമോ ? ആരാണ് ഇതിനു പിന്നിലെന്ന് അറിയുമോ ? പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല ഇതിന്റെയൊന്നും പിന്നില്‍. 125 കോടി ഇന്ത്യക്കാരാണ് ഇതിന്റെയെല്ലാം നേട്ടം അവകാശപ്പെട്ടവര്‍ – മോദി പറഞ്ഞു. കോണ്‍ഗ്രസും എസ്.പിയും ബിഎസ്പിയും നിങ്ങളുടെയെല്ലാം ഭാവി അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഭീകരവാദികളെ കൊന്നൊടുക്കിയ നടപടി ചിലരെ വേദനിപ്പിച്ചു. ശത്രുക്കള്‍ക്ക് തിരിച്ചടി നല്‍കിയപ്പോള്‍ രാജ്യത്തുള്ള ചിലര്‍ കരയുന്നു. പാകിസ്താന്റെ മുഖംമൂടി ലോകത്തിനു മുന്നില്‍ വലിച്ചുകീറിയപ്പോള്‍ ചിലര്‍ പാകിസ്താനെ പിന്തുണയ്ക്കുന്നതിനെപ്പറ്റി സംസാരിച്ച് തുടങ്ങിയെന്നും ഉത്തര്‍പ്രദേശിലെ അംറോഹയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ മോദി ആരോപിച്ചു.