കേരളത്തില്‍ ഇടതുപക്ഷം എംഎല്‍എമാരെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ വിമർശിച്ച കോൺഗ്രസും ബിജെപിയും ഗുജറാത്തിൽ സ്ഥാനാർത്ഥികളാക്കിയത് 12 എംഎൽഎമാരെ

single-img
5 April 2019

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം എംഎല്‍എമാരെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ വൻ വിമർശനം നടത്തിയ കോൺഗ്രസ് ഗുജറാത്തിലെ 26 ലോക്‌സഭാ മണ്ഡലങ്ങളില്‍ എട്ട് എംഎല്‍എമാരെയാണ് സ്ഥാനാർത്ഥികളാക്കിയത്. ആകെ 13 എംഎൽഎമാരാണ് സ്ഥാനാർത്ഥികളായത്. ഇവരില്‍ എട്ടുപേര്‍  കോണ്‍ഗ്രസുകാരാണ്. നാലുപേര്‍ ബിജെപിയില്‍ നിന്നും ഒരാള്‍ ബിടിപിയില്‍ നിന്നുമാണ്.

കേരളത്തിൽ ഇടതുപക്ഷം എംഎൽഎമാരെ സ്ഥാനാർത്ഥിയാക്കിയപ്പോൾ കോൺഗ്രസ് വൻ വിമർശനമാണ് ഉന്നയിച്ചത്.  അതിനു പിന്നാലെ ബിജെപിയും രംഗത്തെത്തിയിരുന്നു. ഇവരെ പ്രതിസന്ധിയിലാക്കി കൊണ്ടാണ് കോൺഗ്രസ് നേതൃത്വം ഗുജറാത്തിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.