കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നു വന്ന തൻ്റെ അല്ലാതെ മറ്റാരുടെ പടമാണ് കവറില്‍ ചേര്‍ക്കേണ്ടത്: ടൈം മാഗസിന്‍ വ്യാജ ഫോട്ടോഷോപ്പിനെ ന്യായീകരിച്ച് കണ്ണന്താനം

single-img
5 April 2019

ടൈം മാഗസിന്‍ വ്യാജ ഫോട്ടോഷോപ്പിനെ ന്യായീകരിച്ച് ബിജെപി എറണാകുളം മണ്ഡലം സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം പറഞ്ഞത്. ഫോട്ടോ എഡിറ്റ് ചെയ്യുന്നതില്‍ എന്താണ് തെറ്റ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാവരും ചെയ്യുന്നത് അല്ലേയെന്ന് കണ്ണന്താനം ചോദിച്ചു.

താന്‍ ടൈം മാഗസിന്റെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. തന്നെ പരിഹസിക്കുന്നവര്‍ ആ മാസിക ഒന്നു നോക്കണം. അന്ന് ടൈം മാഗസിന്‍ തിരഞ്ഞെടുത്ത 100 ലോകനേതാക്കളുടെ പട്ടികയില്‍ താനാണ് ആദ്യത്തെ ആള്‍. ടൈം മാസികയുടെ യുവനേതാക്കളുടെ പട്ടികയില്‍ വന്ന ഏക മലയാളിയാണ് താന്‍. ഇതില്‍ അഭിമാനിക്കുകയാണ് വേണ്ടത്.

തന്റെ പേര് ടൈം മാസികയുടെ 100 യുവനേതാക്കളുടെ പട്ടികയില്‍ വന്നിട്ടുണ്ട്. അതു കൊണ്ട് പടം കവറില്‍ ചേര്‍ത്തത്. കഠിനാധ്വാനത്തിലൂടെ ഉയര്‍ന്ന് വന്ന തന്റെ അല്ലാതെ മറ്റാരുടെ പടമാണ് കവറില്‍ ചേര്‍ക്കേണ്ടതെന്നും കണ്ണന്താനം ചോദിച്ചു.

ബിജെപി എറണാകുളം മണ്ഡലം സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഫോട്ടോഷോപ്പ് ടൈം മാഗസിനും സോഷ്യല്‍ മീഡിയയില്‍ പൊളിഞ്ഞിരുന്നു. ടൈം മാഗസിന്റെ കവറില്‍ സ്വന്തം തല വെട്ടിച്ചേര്‍ത്ത ചിത്രം തന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കേന്ദ്രമന്ത്രിയുടെ നീക്കത്തെ കയ്യോടെ പിടികൂടി പൊളിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.