ലൂസിഫര്‍ ഹിറ്റ് ആയപ്പോള്‍ ചിലര്‍ക്ക് ചൊറിച്ചില്‍: തുറന്നടിച്ച് ആദിത്യന്‍ ജയന്‍

single-img
5 April 2019

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ പോസ്റ്ററിനെതിരെ കേരള പൊലീസ് അസോസിയേഷന്‍ പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ആദിത്യന്‍ ജയന്‍. ലുസിഫര്‍ ഹിറ്റ് ആയപ്പോള്‍ ചിലര്‍ക്ക് ചൊറിച്ചിലുണ്ടായെന്ന് ആദിത്യന്‍ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലുസിഫര്‍ ഹിറ്റ് ആയപ്പോള്‍ ചിലര്‍ക്ക് ചൊറിച്ചില്‍. അതാണ് ഇവിടെ തോന്നുന്നത്, പിന്നെ രാവണപ്രഭു എന്ന സിനിമയില്‍ സിദ്ദീഖ് എന്ന നടന്‍ അഭിനയിച്ച പൊലീസ് കഥാപാത്രത്തെ നടു റോഡില്‍ ഇട്ടു ചവിട്ടിയപ്പോള്‍ കേരള പൊലീസ് അസോസിയേഷന്‍ ഉറങ്ങി പോയിരുന്നോ???? ലാലേട്ടനെ ഇഷ്ടപെടുന്നവര്‍ ഈ സിനിമ പോയി കാണുക തന്നെ ചെയ്യും അവരുടെ ആവേശം കുറക്കാന്‍ ആര്‍ക്കും പറ്റില്ല, മോഹന്‍ലാല്‍ എന്ന വ്യക്തി അല്ല പൊലീസിനെ ചവിട്ടി നിര്‍ത്തിയത് അതിലെ കഥാപാത്രമാണ്.

പിന്നെ ഒരു തെറ്റ് കണ്ടാല്‍ പ്രതികരിക്കാത്ത ആരാണ് ഇന്ന് കേരളത്തില്‍, അത് വളരെ ഭംഗിയായി ഒരു ഡയറക്ടര്‍ എന്ന നിലയില്‍ പൃഥ്വിരാജ് പ്രേക്ഷകരിലേക്ക് എത്തിച്ചു. സത്യത്തില്‍ ഇവരില്‍ ആരെയാണ് ലക്ഷ്യം വെച്ചത് ലാലേട്ടനെ അല്ല അത് ഇവിടെ കേരളത്തില്‍ നടക്കില്ല.

അങ്ങനെ എങ്കില്‍ ഇവിടെ ഈ ഇവിടെ ഇന്ത്യ മഹാരാജ്യത്തു എത്രയോ സിനിമകള്‍ എത്രയോ ഭാഷകളില്‍ പലതരം ആശയങ്ങളില്‍ ഇറങ്ങുന്നുണ്ട്. അതിന്റെ ഒകെ പിന്നാലെ പോയാല്‍ എത്ര നടീ നടന്മാര്‍ക്കെതിരെ കേസ് കൊടുക്കും.

ആരാണ് ഇതിന്റെ പിന്നില്‍, ഒരു നല്ല സിനിമ ജനങ്ങള്‍ ഏറ്റെടുത്തു അതിന്റെ വേദനയാണ് ഈ കാട്ടുന്നത്, എനിക് ഇപ്പോള്‍ ഓര്‍മ വരുന്നത് സ്ഫടികം ഇറങ്ങിയപ്പോഴും ഇതുപോലെ കുറെ കോലാഹലങ്ങള്‍ ഉണ്ടാക്കിയിരുന്നു….. കഷ്ടമാണ് വളരെ കഷ്ടം.

ലുസിഫർ ഹിറ്റ് ആയപ്പോൾ ചിലർക്ക് ചൊറിച്ചിൽ. അതാണ് ഇവിടെ തോന്നുന്നത്, പിന്നെ രാവണപ്രഭു എന്ന സിനിമയിൽ സിദ്ധിക്ക് എന്ന നടൻ…

Posted by Adhithyan Jayan on Tuesday, April 2, 2019