“എനിക്കെവിടെ ഫാൻസ് ,ഞാൻ തന്നെ വച്ചതല്ലേ ..15000 രൂപയായി ഒരു കട്ടൗട്ടിന് “: തിരുവന്തപുരത്തു വെച്ച `മേരാ നാം ഷാജി´യുടെ പിന്നിലെ കഥ തുറന്നു പറഞ്ഞ് ബെെജു
നാദിർഷ സംവിധാനം ചെയ്ത മേരാ നാം ഷാജി എന്ന ചിത്രം ഇന്ന് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് നടൻ ബൈജു ചെയ്യുന്നത്. ചിത്രത്തിൻറെ പ്രമോഷൻ്റെ ഭാഗമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ബൈജുവിൻ്റെ കട്ടൗട്ട് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ അതിന് പിന്നിലെ രഹസ്യം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബൈജു.
കട്ടൗട്ട് വൈകിച്ചത് താനാണെന്നും ചെലവ് പതിനയ്യായിരം രൂപയായിരുന്നു എന്നും ബൈജു വ്യക്തമാക്കുന്നു. അല്ലാതെ കട്ടൗട്ട് വയ്ക്കുവാനുള്ള ഫാൻസ് ഒന്നും തനിക്കില്ലെന്നും ബൈജു പറയുന്നുണ്ട്. ചിത്രത്തിൻറെ പ്രമോഷൻ ഭാഗമായി സംവിധായകൻ നാദിർഷയോടൊപ്പം ഫേസ്ബുക്ക് ലൈവിൽ എത്തിയപ്പോഴാണ് ബൈജു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ബൈജുവിനെ തുറന്നുപറച്ചിൽ ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ഒരേയൊരു നടനാണ് ബൈജു എന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.