വനിതാ പ്രിസൈഡിങ് ഓഫീസര്‍മാരെ നിയോഗിച്ചത് കള്ളവോട്ടിന് സൗകര്യമൊരുക്കാന്‍; ഇത് ആണത്തത്തിന് നിരക്കാത്ത നടപടി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

single-img
3 April 2019

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പ്രിസൈസിങ്ങ് ഓഫീസര്‍മാരെ അപമാനിക്കുന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍. വനിതാ പ്രിസൈഡിങ്ങ് ഓഫീസര്‍മാരെ നിയോഗിച്ചത് എല്‍ഡിഎഫിന് കള്ളവോട്ടിന് സൗകര്യമൊരുക്കാനാണെന്ന് ഉണ്ണിത്താന്‍ ആരോപിച്ചു. ഇത് ആണത്തത്തിന് നിരക്കാത്ത നടപടിയാണെന്ന് കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ മുഖാമുഖം പരിപാടിയില്‍ ഉണ്ണിത്താന്‍ ആക്ഷേപിച്ചു.

കള്ളവോട്ടിലാണ് സിപിഎമ്മിന് വിശ്വാസം. എന്നാല്‍ ജനങ്ങളിലാണ് യുഡിഎഫിനും തനിക്കും വിശ്വാസമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. വികസനം കൊണ്ടുവന്നത് യുഡിഎഫാണ്. എന്നാല്‍ ഇതെല്ലാം ഉദ്ഘാടനം ചെയ്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ് എല്‍ഡിഎഫ്. കാഞ്ഞങ്ങാട് കാസര്‍ഗോഡ് കെഎസ്ടിപി റോഡ് അടക്കം ഇതിന് ഉദാഹരണമാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.