തിരുവനന്തപുരത്ത് കനത്ത ചൂടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു

single-img
3 April 2019

നെയ്യാറ്റിൻകര അതിയന്നുർ പഞ്ചായത്തിലെ രാമപുരത്ത് ഫ്രിജ് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു.  വലയവിളാകത്ത് മേലേ പുത്തൻ വീട്ടിൽ ബാലകൃഷ്ണൻറെ വീട്ടിലാണ് സംഭവം.

വീടിൻറെ അടുക്കളയും ഹാളും പൂർണമായി കത്തിയ നിലയിലാണ്.  തീ പടർന്ന് തുണികളും ഫർണിച്ചറും കത്തിയമർന്നു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തി.

നെയ്യാറ്റിൻകര ഫയർ അഗ്നിശമനാ വിഭാഗം എത്തിയാണ് തീ കെടുത്തിയത്. തകര മേൽക്കൂരയിൽ നിന്നു വമിച്ച കടുത്ത ചുടാകാം  അപകടത്തിനു കാരണമാമെന്നാണ് അഗ്നിശമന വിഭാഗത്തിൻറെ കണക്കുകൂട്ടൽ.