‘അത് ഞാന്‍ തന്നെ, എന്റെ പ്രേതമല്ല’; മറുപടി നല്‍കി കേന്ദ്രമന്ത്രി സുഷമ സ്വരാജ്

single-img
1 April 2019

ട്വിറ്ററിലെ സജീവ സാന്നിധ്യമാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയുള്ള സുഷമയുടെ ഇടപെടലുകളും മറുപടികളും പലതും വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്. അടുത്തിടെ സമിത് പാണ്ഡെ എന്ന യുവാവിന്റെ ട്വീറ്റിന് സുഷമ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ഹിറ്റാകുന്നത്.

ട്വീറ്റുകള്‍ ചെയ്യുന്നത് അവരല്ലെന്നും കേന്ദ്രമന്ത്രി ചുമതലപ്പെടുത്തിയിട്ടുള്ള മറ്റാരോ ആണെന്നുമാണ് സമിത് പാണ്ഡെ എന്ന യുവാവ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍, അത് ഞാന്‍ തന്നെയാണെന്നും തന്റെ പ്രേതമല്ലെന്നുമുള്ള സുഷ്മയുടെ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

‘തീര്‍ച്ചയായും സുഷ്മ സ്വരാജ് അല്ല ഈ ട്വീറ്റുകള്‍ ചെയ്യുന്നത്. പി ആര്‍ ചെയ്യുന്ന ആരോ ആണ്. അവര്‍ തങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തിനുള്ള ജോലി ചെയ്യുന്നു’എന്നായിരുന്നു സമിത് പാണ്ഡെ എന്ന യുവാവ് ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ ഇയാളുടെ ട്വീറ്റിന് മറുപടിയായി ‘ഉറപ്പായും ഇത് ഞാനാണ്. എന്റെ പ്രേതമല്ല’ എന്നായിരുന്നു മറുപടി.