രാഹുൽഗാന്ധി തോൽപ്പിക്കുവാൻ ശ്രമിക്കുന്നത് നരേന്ദ്ര മോദിയെയോ അതോ ഇടതുപക്ഷത്തെയോ?: ചോദ്യവുമായി പിഎസ് ശ്രീധരൻപിള്ള

single-img
1 April 2019

രാഹുല്‍ഗാന്ധി ആരെ തോല്‍പ്പിക്കാനാണ് വയനാട്ടില്‍ മല്‍സരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള.നരേന്ദ്രമോദിയെ തോല്‍പ്പിക്കാനാണോ ഇവിടെ മല്‍സരിക്കുന്നത്. അതോ മല്‍സരം കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായാണോ. ഇക്കാര്യം രാഹുല്‍ഗാന്ധി വ്യക്തമാക്കണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

വയനാട്ടിൽ ബിഡിജെഎസ് മൽസരിക്കണോ ബിജെപി മൽസരിക്കണോ എന്ന് പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ, ബിഡിജെഎസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പൈലി വാത്യാട്ട് മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ ശക്തമായ പോരാട്ടമാകും എന്‍ഡിഎ കാഴ്ച വെക്കുകയെന്ന് പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ശക്തനായ സ്ഥാനാര്‍ത്ഥിയെയാകും എന്‍ഡിഎ രാഹുലിനെതിരെ നിര്‍ത്തുക എന്ന് പറഞ്ഞ ശ്രീധരന്‍പിള്ള, നിലവിലെ സ്ഥാനാര്‍ത്ഥി മാറുമെന്ന സൂചനയും നല്‍കി. സ്ഥാനാര്‍ത്ഥി സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം ഇന്ന് തന്നെ തീരുമാനമെടുക്കും.