ലിബി സെബാസ്റ്റ്യനെ അറസ്റ്റു ചെയ്തു

single-img
1 April 2019

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചേര്‍ത്തല സ്വദേശിനി സി.എസ്.ലിബിയെ അറസ്റ്റു ചെയ്തു. ഇന്നു രാവിലെ വീട്ടിലെത്തിയ എറണാകുളം സെന്‍ട്രല്‍ പൊലീസ് ഉദ്യോഗസ്ഥരാണ് ലിബിയെ അറസ്റ്റു ചെയ്തത്. കോടതി വിധിയെ തുടര്‍ന്നാണ് അറസ്റ്റ്.

നിരീശ്വരവാദിയായ താന്‍ പ്രതിഷേധക്കാരോടുള്ള വെല്ലുവിളി ഏറ്റെടുത്താണ് ശബരിമല സന്ദര്‍ശനം നടത്തുന്നതെന്ന് ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. തുടര്‍ന്ന് ശബരിമലയിലേക്ക് പുറപ്പെട്ട യുവതിയെ പ്രതിഷേധക്കാര്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ന്റില്‍ വെച്ച് തടഞ്ഞിരുന്നു.

തുടര്‍ന്ന് ഇവരെ പൊലീസ് തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ ലിബി മതസ്പര്‍ധ വളര്‍ത്തുംവിധം നവമാധ്യമങ്ങളില്‍ ഇടപെട്ടുവെന്ന് കാണിച്ച് ബി.ജെ.പി ജില്ലാനേതൃത്വം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ട് കുടുംബങ്ങളുടെ താത്പര്യ സംരക്ഷണാര്‍ഥം സുപ്രീംകോടതി വിധിക്കെതിരെ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുന്നുവെന്നും ലിബി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.