രാഹുലിന് വേണ്ടി കേരളത്തില്‍ പാകിസ്ഥാന്‍ പതാക വീശി പ്രചാരണം നടന്നെന്ന് ബിജെപി നേതാവ്; നുണപ്രചരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

single-img
1 April 2019

തിരഞ്ഞെടുപ്പു കാലമായതോടെ വ്യാജവാര്‍ത്തകളുടെ ഒഴുക്കാണ് നവമാധ്യമങ്ങളില്‍. ഏറ്റവുമൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടും വ്യാജന്‍മാര്‍ തലപൊക്കി. കേരളത്തില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം വന്നതോടെ പാകിസ്ഥാന്‍ പതാകകള്‍ വീശി വയനാട്ടില്‍ ആഘോഷം നടന്നുവെന്നാണ് സുപ്രീം കോടതിയിലെ ബിജെപി ലീഗല്‍ സെല്‍ സെക്രട്ടറിയും സംഘപരിവാര്‍ സംഘടനയായ പൂര്‍വാഞ്ചല്‍ മോര്‍ച്ച ഡല്‍ഹി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരിയുടെ ട്വീറ്റ്.

ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. കോണ്‍ഗ്രസ് എന്തിനാണ് വയനാട് തെരഞ്ഞെടുത്തത് എന്നിപ്പോള്‍ മനസിലായില്ലേ എന്നും പ്രേരണാ കുമാരി ചോദിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വയനാട്ടില്‍ വീശിയ പച്ച പതാക പാകിസ്ഥാന്‍ പതാകയല്ല, അത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റേത് (IUML) ആണ്. രാഹുല്‍ വയനാട്ടിലേക്ക് വരുന്നു എന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ക്കിടയിലും പ്രവര്‍ത്തകര്‍ ആഘോഷപ്രകടനം നടത്തുന്ന രംഗമാണ് വ്യാജവാര്‍ത്തക്കായി ഉപയോഗിച്ചത്.

https://twitter.com/PrernakumariAdv/status/1110724953190604800