രാഹുലിനെ നേരിടാനുള്ള കരുത്തൊക്കെ എല്‍ഡിഎഫിനുണ്ടെന്ന് പിണറായി

single-img
31 March 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ രാഹുലിനെ നേരിടാനുള്ള കരുത്ത് എല്‍ഡിഎഫിനുണ്ടെന്ന് പിണറായി പറഞ്ഞു. പി.പി. സുനീര്‍ തന്നെയായിരിക്കും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നും രാഹുലിനെ പരാജയപ്പെടുത്താനായിരിക്കും തങ്ങളുടെ ശ്രമമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ബിജെപിക്ക് എതിരെയാണ് കോണ്‍ഗ്രസിന്റെ. പോരാട്ടമെങ്കില്‍ രാഹുല്‍ മത്സരിക്കേണ്ടത് വയനാട്ടിലല്ല. ഇടതുപക്ഷത്തെ നേരിടാനാണ് രാഹുല്‍ കേരളത്തിലേക്ക് വരുന്നത്. ബിജെപിക്ക് ഇവിടെ യാതൊരു റോളുമില്ലെന്നും പിണറായി പറഞ്ഞു.