മെട്രോ ജോലികള്‍ക്കായി കുഴിയെടുക്കുന്നതിനിടെ നൂറ്റാണ്ടുകള്‍ പഴക്കുമുള്ള ടണല്‍ കണ്ടെടുത്തു

single-img
30 March 2019

പൂന മെട്രോയുടെ പൈലിംഗ് ജോലികള്‍ക്കായി കുഴിയെടുക്കുമ്പോഴാണ് ടണല്‍ കണ്ടെത്തിയത്. ജലവിതരണത്തിന് ഉപയോഗിച്ചിരുന്ന ടണലാണിതെന്നാണ് കരുതുന്നത്. ഒരു ടണല്‍ തറനിരപ്പില്‍നിന്ന് 25 അടി താഴ്ചയിലാണ്.

മറ്റൊന്നിന് 57 മീറ്റര്‍ നീളവും എട്ട് അടിയോളം ഉയരവും ഉണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ജല വിതരണത്തിന് ഉപയോഗിച്ചിരുന്നവയാണ് ഇവയെന്ന് ചരിത്രകാരനായ മന്ദര്‍ ലവാതെ പറഞ്ഞു. സ്വര്‍ഗാതെയില്‍ മഹാമെട്രോയുടെ പണികള്‍ക്കിടെയാണ് രണ്ട് ടണലുകളും കണ്ടെടുത്തത്.