ഷൂട്ടിംഗിനിടെ ബൈക്ക് മറിഞ്ഞ് നടന്‍ വിശാലിന് പരിക്ക്

single-img
29 March 2019

ഷൂട്ടിംഗിനിടെ തമിഴ് നടന്‍ വിശാലിന് പരിക്ക്. തുര്‍ക്കിയിലെ ലൊക്കേഷനിലാണ് സംഭവം. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബൈക്ക് മറിഞ്ഞാണ് വിശാലിന് പരിക്കേറ്റത്. കൈകാലുകള്‍ക്ക് പരിക്കേറ്റ വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.