ലൂസിഫറിനെ പുകഴ്ത്തി ശ്രീകുമാര്‍ മേനോന്‍; `പടം മാസാണെങ്കിലും കഞ്ഞികൊടുക്കുന്ന സീനില്ലെ´ന്നു ഒടിയനെ ട്രോളി സോഷ്യല്‍ മീഡിയ

single-img
29 March 2019

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിനെ പുകഴ്ത്തി രംഗത്തെത്തിയ ഒടിയന്റെ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ശ്രീകുമാര്‍ മേനോന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് നെഗറ്റീവ് കമന്റുകള്‍ എഴുതിയിരിക്കുന്നത്.

”സംവിധാനം എന്നത് വിവരം ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള പണിയാണ്”, ”നിങ്ങള്‍ പഴയപോലെ പരസ്യം ഒക്കെ പിടിച്ച് ജീവിക്ക്”, ”പണി അറിയാവുന്നവന്റെ കയ്യില്‍ ലാലേട്ടനെ കിട്ടിയപ്പോള്‍ ആവശ്യത്തിലധികം മാസുമുണ്ട് ഫാന്‍സ് നെഞ്ചുംവിരിച്ച് തന്നെ തിയേറ്ററില്‍ നിന്ന് ഇറങ്ങുകയും ചെയ്തു” തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. ഇതിന് പുറമെയാണ് ട്രോളന്മാരുടെ ആഘോഷം. സോഷ്യല്‍ മീഡിയ ശ്രീകുമാര്‍ മേനോനെ ട്രോളിക്കൊല്ലുകയാണ്.

രാജാവ് ഒന്നേയുള്ളുവെന്നും കേരളത്തില്‍ ലൂസിഫര്‍ എന്ന പേരിലാണ് ആ രാജാവ് ഇപ്പോള്‍ അറിയപ്പെടുന്നതെന്നുമാണ് ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫര്‍. ഇന്ന് താന്‍ ഉള്‍പ്പെടെയുള്ള ലാല്‍ ഫാന്‍സ് ആകെ പൃഥ്വിരാജിന്റെയും ഫാന്‍സ് ആയി മാറിക്കഴിഞ്ഞു. ലാലേട്ടന്റെ ഈ അവതാരപ്പിറവിക്ക് പൃഥ്വിരാജിന് നന്ദി. കൂടാതെ എന്തുകൊണ്ട് മഞ്ജു വാര്യര്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയാകുന്നുന്നെ് വീണ്ടും തെളിയിക്കുകയാണ് പ്രിയദര്‍ശിനി രാം ദാസിലൂടെയെന്നും ശ്രീകുമാര്‍ പറഞ്ഞു.

രാജാവ് ഒന്നേ ഉള്ളൂ.കേരളത്തിൽ Lucifer എന്ന പേരിൽ ആണ് രാജാവ് ഇപ്പോൾ അറിയപ്പെടുന്നത്. കേരളത്തിന്റെ ബോക്സ്‌ ഓഫീസ് ഭരിക്കുന്ന…

Posted by V A Shrikumar on Thursday, March 28, 2019