എന്‍.ഡി.എ. മുന്നൂറിലേറെ സീറ്റ് നേടുമെന്ന് മോദി; ‘ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരമില്ല’

single-img
29 March 2019

2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരമില്ലെന്നും, എൻ.ഡി.എ. മുന്നൂറിലേറെ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നും നരേന്ദ്രമോദി. മോദി ആരാണെന്നത് സംബന്ധിച്ച് ജനങ്ങൾക്ക് നേരത്തെ സംശയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ സുരക്ഷയ്ക്കും പാവപ്പെട്ടവർക്കുമായി മോദി എന്തെല്ലാം ചെയ്തെന്ന് അവർക്കറിയാം. മോദിയുടെ പ്രവർത്തിയും കാഴ്ചപ്പാടും അവർക്കറിയാം. ഈ തിരഞ്ഞെടുപ്പിൽ 2014-നെക്കാൾ വലിയ വിജയം ബി.ജെ.പി. നേടും- മോദി വിശദീകരിച്ചു.

കുടുംബവാഴ്ച ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും രൂക്ഷമായി വിമർശിച്ചു. ദാരിദ്ര്യം തുടച്ചുനീക്കുമെന്നാണ് ഒരു കുടുംബത്തിലെ നാല് തലമുറകളും ഈ രാജ്യത്തോട് സംസാരിച്ചതെന്നും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും പറഞ്ഞതുതന്നെയാണ് ഇപ്പോൾ രാഹുൽഗാന്ധി ആവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.