4 കോടിയുടെ ലംബോര്‍ഗിനി ഇടിച്ചു തകര്‍ന്നു: വീഡിയോ

single-img
29 March 2019

ലണ്ടനിലെ സൂപ്പര്‍കാര്‍ മീറ്റിനിടെയാണ് അപകടം. ലംബോര്‍ഗിനിയുടെ സൂപ്പര്‍കാറായ ഹുറാകാന്റെ പെര്‍ഫോമന്‍സ് പതിപ്പായ പെര്‍ഫോമന്റേയാണ് അപകടത്തില്‍ നിശേഷം തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളേറ്റിട്ടില്ലെങ്കിലും വാഹനത്തിനു സാരമല്ലാത്ത രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചു.

ചെറിയ റോഡില്‍ വേഗം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു. മരത്തിലും മതിലിലും ഇടിച്ച് വാഹനം തകര്‍ന്നുവെന്നും ഡ്രൈവര്‍ മദ്യത്തിന്റെ ലഹരിയിലായിരുന്നുവെന്നുമാണ് പ്രദേശിയ മാധ്യമങ്ങള്‍ ഈ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

5204 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 631 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കുമുണ്ട്. എകദേശം 250,000 യൂറോയാണ് ഹുറാകാന്‍ പെര്‍ഫോമന്റേയുടെ യൂറോപ്യന്‍ വില. ഇന്ത്യന്‍ മോഡലിന് ഏകദേശം 4 കോടി രൂപ വില വരും. 631 ബിഎച്ച്പി കരുത്തുള്ള, പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 2.9 സെക്കന്റുകള്‍ മാത്രം വേണ്ട ഈ കാറിന്റെ സീറ്റിലിരുന്നാല്‍ ആരും റേസ് ഡ്രൈവറായി പോകും.