വൈപ്പിനിൽ ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

single-img
29 March 2019

ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വൈപ്പിനിൽ മാലിപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആലുവ എൻഎഡി സ്വദേശി പുതുവൽ വീട്ടിൽ സുമേഷ് (32) ആണ് അറസ്റ്റിലായത്. ഇവർ 8 വർഷം മുൻപ് വിവാഹിതരായതാണ്. 

ഏറെ നാളുകളായി യുവാവ് ഭാര്യയുമായി പിണങ്ങി അകന്ന് കഴിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ, കുട്ടിക്ക് രോഗമാണെന്ന് പറഞ്ഞ് മാലിപ്പുറത്തുള്ള വാടക വീട്ടിൽ ഭാര്യയെ വിളിച്ചു വരുത്തിയാണ് പ്രതി നയത്തിൽ രംഗങ്ങൾ പകർത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യയോടുള്ള വൈരാഗ്യം തീർക്കാനാണ് ഇങ്ങിനെ ചെയ്തതെന്നാണ്  പ്രതി പൊലീസിനോട് പറഞ്ഞത്.