അഭ്യൂഹങ്ങൾക്ക് വിരാമം; വരുൺ ഗാന്ധി യുപിയിൽ സ്ഥാനാർഥി

single-img
27 March 2019

ലോക്സഭാ തിരഞ്ഞെടുപ്പിൽ വരുൺ ഗാന്ധി ബിജെപി ടിക്കറ്റിൽ തന്നെ മത്സരിക്കും. ചൊവ്വാഴ്ച വൈകിട്ട് ബിജെപി പുറത്തുവിട്ട സ്ഥാനാർഥി പട്ടികയിലാണ് വരുണിന്റെ പേരും ഉൾപ്പെട്ടത്. കേന്ദ്രമന്ത്രിയും വരുണിന്റെ അമ്മയുമായ മേനകാ ഗാന്ധിയുടെ സിറ്റിങ് സീറ്റായ പിലിഭിത്തിലാണ് വരുൺ ഗാന്ധി മത്സരിക്കുന്നത്.

വരുണ്‍ ബിജെപി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി. മേനകാ ഗാന്ധി വരുണിന്റെ മണ്ഡലമായ സുല്‍ത്താന്‍പുരിൽ മത്സരിക്കും. ചൊവ്വാഴ്ച ബിജെപിയില്‍ ചേര്‍ന്ന നടി ജയപ്രദ റാംപുരില്‍ നിന്നു ജനവിധി തേടും