‘ബിജെപി എന്നാല്‍ ഭാര്യയെ ജന്മനാ പേടിയുള്ളവന്‍’; ടി ജി മോഹന്‍ദാസിന്റെ ട്രോള്‍

single-img
27 March 2019

കേരളത്തിലെ ബിജെപി ഇന്റലക്ച്വല്‍ സെല്ലിന്റെ തലവനായ ടി.ജി മോഹന്‍ദാസിന്റെ ഒരു ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ട്വീറ്റിനു നല്‍കിയ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. വിഡല്‍ കാസ്‌ട്രോ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് മോഹന്‍ദാസിന്റേത് പ്രണയ വിവാഹമായിരുന്നോ എന്ന ചോദ്യത്തോടെയാണ് സംഭവങ്ങളുടെ തുടക്കം.

അത് വര്‍ഷങ്ങള്‍ ഒരുപാടായില്ലേ? ഓര്‍മയില്ല എന്ന ഉത്തരമാണ് മോഹന്‍ദാസ് നല്‍കിയത്. അതിനൊപ്പം ഈ ഉത്തരം കൊടുത്താല്‍ മതിയെന്ന് ഭാര്യ പറഞ്ഞതായും മോഹന്‍ദാസ് കുറിച്ചു. അതിന് മറുപടിയായി ശരത് എന്നയാള്‍ ബിപി (ഭാര്യയെ പേടി) ഉണ്ടോയെന്ന കുസൃതി കലര്‍ന്ന ചോദ്യമാണ് ഉന്നയിച്ചത്.

ഇതിന് ബിജെപി ഭാര്യയെ ജന്മനാ പേടിയുള്ളവന്‍ എന്ന് മോഹന്‍ദാസ് രസകരമായി തന്നെ മറുപടി കൊടുക്കുകയായിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയ ഏറ്റടുത്തിരിക്കുന്നത്. നിരവധിപേരാണ് ഇതിനെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്.