‘പ്യാരേ ദേശ് വാസിയോം വിചാരിച്ച പോലെ കലങ്ങിയില്ല’; മന്ത്രി എം.എം. മണി: മോദിയെ ട്രോളി സോഷ്യല്‍ മീഡിയയും

single-img
27 March 2019

സുപ്രധാന പ്രഖ്യാപനം രാജ്യത്തെ അറിയിക്കാനുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മുള്‍മുനയില്‍ നിന്ന രാജ്യം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഏറെ ആശ്വാസത്തിലാണ്. പ്രധാനപ്പെട്ട പ്രഖ്യാപനമെന്ന് പലരും കരുതിയെങ്കിലും മിഷന്‍ ശക്തി വിജയകരമെന്ന പ്രഖ്യാപനമായിരുന്നു മോദി നടത്തിയത്. സുപ്രധാന പ്രഖ്യാപനമെന്ന് അവകാശപ്പെട്ട് നടത്തിയ മോദിയുടെ പ്രസംഗത്തെ ട്രോളുകയാണ് സോഷ്യല്‍ മീഡിയയില്‍ പലരും.

‘മേരെ പ്യാരെ ദേശ് വാസിയോം: iiiiii വിചാരിച്ച പോലെ ……. കലങ്ങിയില്ല’ എന്നാണു യോദ്ധയിലെ അരശുമൂട്ടില്‍ അപ്പുകുട്ടന്‍ എന്ന ജഗതി ശ്രീകുമാര്‍ കഥാപാത്രത്തിന്റെ ഡയലോഗും ചിത്രവും ചേര്‍ന്നുള്ള പോസ്റ്റിട്ട് മന്ത്രി എംഎം മണിയുടെ ട്രോള്‍.

‘ഭഗവാനേ ചന്ദ്രന്‍ അവിടെത്തന്നെ ഉണ്ടോ എന്നറിയാന്‍ ഇനി സന്ധ്യ ആവണ വരെ കാത്തിരിക്കണമല്ലോ ??’ ശ്രീഹരി ശ്രീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഉപഗ്രഹങ്ങളെക്കൊണ്ടുള്ള ഉപയോഗത്തെക്കുറിച്ച് ഒരുപന്യാസം എഴുതാന്‍ കുട്ടികള്‍ക്കുള്ള ഒരു കഌസ്സ് എടുക്കാന്‍ വന്നതാ! പേടിക്കേണ്ട!’ എന്നായിരുന്നു ചിന്ത ടി.കെ ഫേസ്ബുക്കില്‍ കുറിച്ചത്.

‘മത്തായീടെ മിസൈല്‍ ഏതോ ലോകത്തെ ചാരഉപഗ്രഹം ഒലത്തിക്കളഞ്ഞു എന്നാണ്. ഈ നാറിക്ക് നാണവുമില്ലേ കര്‍ത്താവേ? വിശന്നു ചാവുന്നവനോട് കോണകം പാറിയ കഥ പറയാന്‍ വന്നേക്കുന്നു… മരയൂള…!’ എന്നായിരുന്നു മറ്റൊരു കമന്റ്

• മസൂദ് അസര്‍ കൊല്ലപ്പെട്ടു,
• ദാവൂദ് പിടിക്കപ്പെട്ടു,
• മല്യയെ കൊണ്ടു വരുന്നു
• നീരവ് മോദിയെ കൊണ്ടുവരുന്നു.
• മറ്റു ചില ആയോജനകള്‍
• നോട്ട് നിരോധനം,
• …………..• …………
എന്തെല്ലാം ഊഹങ്ങളായിരുന്നു…
വെറുതെ ഊഹിച്ചു സമയം കളഞ്ഞു.. എന്നായിരുന്നു അനില്‍ ശ്രീ ഫേസ്ബുക്കില്‍ കുറിച്ചത്.