സുപ്രധാന സന്ദേശവുമായി പ്രധാനമന്ത്രി; 11.45ന് രാജ്യത്തെ അഭിസംബോധന ചെയ്യും

single-img
27 March 2019

രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പതിവില്ലാതെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. മോദി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴി 11.45നും 12നും ഇടയില്‍ ടിവി, റേഡിയോ, സമൂഹമാധ്യമങ്ങള്‍ വഴി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.