രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; മുന്‍ മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

single-img
27 March 2019

രാജസ്ഥാനില്‍ ബിജെപിയുടെ മുന്‍ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഘ്യാന്‍ശ്യാം തിവാരി, സുരേന്ദ്ര ഗോയല്‍ എന്നിവരാണ് കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും ബിജെപിയില്‍നിന്ന് രാജിവച്ചത്. ബിജെപി ഭരണത്തില്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ദരരാജയുടെ കടുത്ത വിമര്‍ശകരായിരുന്നു ഇരുവരും. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ബി.ജെ.പി നേതാക്കളുടെ കോണ്‍ഗ്രസ് പ്രവേശം.

അഞ്ച് തവണ എം.എല്‍.എയും മന്ത്രിയുമായിരുന്ന ഗന്‍ശ്യാം തിവാരി കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് ബി.ജെ.പിയില്‍ നിന്ന് രാജി വച്ചിരുന്നു. സങ്കനെര്‍ മണ്ഡലത്തില്‍ നിന്നും അവസാനമായി എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത് 60,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയായിരുന്നു ഗന്‍ശ്യാം തിവാരി വിജയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് 2018 നവംബര്‍ 18ന് ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് പുറത്തുവന്ന ആളാണ് സുരേഷ് ഗോയല്‍. മുന്‍ സംസ്ഥാന ജലവിഭവ മന്ത്രി കൂടിയായിരുന്നു ഇദ്ദേഹം.