സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി അഞ്ചുപേര്‍ മരിച്ചു
സംസ്ഥാനത്ത് രണ്ടിടങ്ങളിലായി നടന്ന വാഹനാപകടത്തില്‍ അഞ്ച് മരണം. വയനാട് വൈത്തിരിയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. തിരൂര്‍ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബെഗളൂരുവില്‍ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട് ഭാഗത്തുനിന്ന് കല്ലുമായി വന്ന ടിപ്പര്‍ ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്.
ഇടുക്കി കട്ടപ്പന വെള്ളയാംകുടിയിലാണ് രണ്ടാമത്തെ അപകടം നടന്നത്. ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേരാണ് മരിച്ചത്. വെള്ളയാംകുടി സ്വദേശികളായ രാജന്, ഏലിയാമ്മ എന്നിവരാണ് മരിച്ചത്. നാലുപേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് മറ്റൊരു വാഹനത്തിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.