ഒരു ദേശീയ പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് നവീന്‍ പട്നായിക്
25 March 2019
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു ദേശീയ പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ബി.ജെ.ഡിക്ക് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാന്‍ കഴിയും. അതുകൊണ്ടു തന്നെ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി.ജെ.ഡിക്ക് പ്രധാനപങ്ക് വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും ഒഡീഷയെ അവഗണിക്കുകയാണ് ചെയ്തത്. ആന്ധ്രാപ്രദേശിനെയും ഛത്തിസ്ഗഢിനെയും കേന്ദ്രസര്‍ക്കാര്‍ പിന്തുണച്ചു. സംസ്ഥാനത്തിന് പ്രത്യേക പദവിയെന്നത് 2014 തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്ന വാഗ്ദാനമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം അത് മറന്നു. ഒഡീഷയുടെ പ്രത്യേക പദവിക്കായി പോരാട്ടം തുടരുമെന്നും നവീന്‍ പട്നായിക് പറഞ്ഞു.