കേരളത്തിൽ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത് ശക്തൻമാരായ സ്ഥാനാർത്ഥികളെ: പത്തനംതിട്ടയിലെ കാര്യം അറിയില്ല: ശ്രീധരൻപിള്ള

single-img
22 March 2019

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ശ​ക്ത​രാ​യ സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ​യാ​ണ് ഇ​ത്ത​വ​ണ ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെന്നു ബിജെപി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള. എന്നാൽ പ​ത്ത​നം​തി​ട്ട​യി​ലെ സ്ഥാ​നാ​ര്‍​ത്ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. ഇ​ക്കാ​ര്യം ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തോ​ടാ​ണ് ചോ​ദി​ക്കേ​ണ്ട​തെന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യ ശേ​ഷ​മാ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്ന് മ​ട​ങ്ങി​വ​ന്ന​ത്. എ​ന്നാ​ൽ ഒ​രു സീ​റ്റി​ല്‍ മാ​ത്രം സ്ഥാ​നാ​ര്‍​ത്ഥി പ്ര​ഖ്യാ​പ​നം വ​രാ​ത്ത​തി​നെ​പ്പ​റ്റി അ​റി​യി​ല്ലെന്നും ശ്രീ​ധ​ര​ന്‍ പി​ള്ള വ്യ​ക്ത​മാ​ക്കി.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന 13 സീ​റ്റു​ക​ളി​ലെ 12 ഇ​ട​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. കേ​ന്ദ്ര​മ​ന്ത്രി ജെ.​പി. ന​ദ്ദ​യാ​ണ് കേ​ര​ള​ത്തി​ലെ ഉ​ൾ​പ്പെ​ടെ 182 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. കേ​ര​ള​ത്തി​ൽ പ​ത്ത​നം​തി​ട്ട സീ​റ്റി​ലെ സ്ഥാ​നാ​ർ​ഥി​യെ കു​റി​ച്ച് മാ​ത്ര​മാ​ണ് തീ​രു​മാ​നം ആ​കാ​ത്ത​ത്.