ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനം ബാധ കയറിയതുപോലെയെന്ന് പി.പി മുകുന്ദന്‍

single-img
21 March 2019

കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെയും സംസ്ഥാന നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ബിജെപിയിലെ മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍. ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയ്ക്ക് അടിപതറി. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച മൂലമാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതെന്നും പിപി മുകുന്ദന്‍ കുറ്റപ്പെടുത്തി.

ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനം ബാധ കയറിയതു പോലെയാണ്. യു.ഡി.എഫും എല്‍.ഡി.എഫും തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കിയിട്ടും ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തത് നേതൃത്വത്തിന്റെ അപചയമാണ്. ശ്രീധ്രന്‍പിള്ളയുടെ പ്രവര്‍ത്തനരീതി മാറ്റേണ്ട സമയമായി.

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ തോല്‍പ്പിക്കാനായി ഇടത് മുന്നണി യുഡിഎഫിന് വോട്ട് ചെയ്യും. എല്‍ഡിഎഫ് വോട്ട് മറിക്കുന്ന കാര്യം ബിജെപി നേതൃത്വം മുന്‍കൂട്ടി കാണണമെന്നും പിപി മുകുന്ദന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം വടകരയില്‍ കോലീബി സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന പരാജയ ഭീതിമൂലമുള്ള മുന്‍കൂര്‍ ജാമ്യമാണെന്നും പി.പി മുകുന്ദന്‍ അഭിപ്രായപ്പെട്ടു