വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് യുവാവിൻ്റെ ക്രൂരത; പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഡിവൈഎഫ്ഐക്കാർ സ്റ്റേഷൻ ഉപരോധിച്ച് മോചിപ്പിച്ചു
ഗ്രേഡ് എസ്ഐയെ വാഹന പരിശോധനക്കിടെ ഇടിച്ചിട്ടതിന് കസ്റ്റഡിയിലെടുത്ത പ്രതിയെ ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ച് മോചിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്ഐ ശൈലേന്ദ്രനെ ഇടിച്ചിട്ടിട്ട് കടന്നുകളയാൻ ശ്രമിച്ച പ്രദീപിനെ പോലീസ് പിടികൂടിയത്.
രാത്രി ഡിവൈഎഫ്ഐ പ്രവർത്തകരും സിപിഎം പ്രാദേശിക നേതാവും പോലീസ് സ്റ്റേഷൻ ഉപരോധിച്ച് പ്രതിയെ മോചിപ്പിക്കുകയായിരുന്നു. അമിത വേഗതയില്‍ വാഹനമോടിച്ചെത്തിയ പ്രദീപ് വാഹന പരിശോധനയുമായി സഹകരിച്ചിരുന്നില്ല.
ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് പരിക്കേറ്റ ശൈലേന്ദ്രനെ പരാതിയിൽ നിന്നും പിന്തിരിപ്പിച്ചെന്നും ആരോപണമുണ്ട്. സ്റ്റേഷൻ ജാമ്യത്തിലാണ് പ്രതിയെ വിട്ടയച്ചത്.വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്നാണ് പ്രദീപിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.