‘ആറ്റിങ്ങല്‍ എംപിയും റഫാല്‍ അഴിമതിയും’: സമ്പത്തിനെ പൊളിച്ചടുക്കി ശബരീനാഥന്‍

single-img
19 March 2019

റഫാല്‍ വിമാന ഇടപാടിനെക്കുറിച്ച് പാര്‍ലമെന്റില്‍ ആദ്യം ചോദ്യം ഉന്നയിച്ചത് താനാണെന്ന എ സമ്പത്ത് എം.പിയുടെ അവകാശവാദത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ് ശബരീനാഥന്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സമ്പത്തിന്റെ വാദങ്ങളെ ശബരീനാഥന്‍ പൊളിച്ചടുക്കിയത്.

2016 നവംബര്‍ എട്ടിന് ലോക്‌സഭയില്‍ ചോദ്യം ഉന്നയിച്ചത് ആറ്റിങ്ങല്‍ എം.പിയാണെന്നാണ് അദ്ദേഹം തന്നെ അഭിപ്രായപ്പെടുന്നത്. എന്നാല്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും 2015 മുതല്‍ക്കേ റാഫേല്‍ കരാറിനെക്കുറിച്ച്, പ്രത്യേകിച്ച് ഫ്രഞ്ച് സര്‍ക്കാരുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് പല എം.പിമാരും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് ഉദാഹരണ സഹിതം പറയുകയാണ് ശബരീനാഥന്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ആറ്റിങ്ങല്‍ എംപിയും റാഫേല്‍ അഴിമതിയും’

ഇടതുപക്ഷത്തിന്റെ ആറ്റിങ്ങല്‍ സ്ഥാനാര്‍ഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കണ്ട ഒരു അവകാശവാദമാണ് ‘റഫേല്‍ അഴിമതി’ ലോക്‌സഭയില്‍ ആദ്യം ഉന്നയിച്ചത് ആറ്റിങ്ങല്‍ എംപി യാണെന്ന്. ഈ അവകാശവാദത്തെ പലരും ചോദ്യം ചെയ്തപ്പോള്‍ LDF ഫേസ്ബുക്കില്‍ നല്‍കിയ മറുപടി ചുവടെ ചേര്‍ക്കുന്നു.

‘ ഇന്ത്യന്‍ പാര്‍ലമെന്റില്‍ റാഫേല്‍ ഇടപാടിനെ പറ്റി ആദ്യം ചോദ്യം ചോദിച്ചത് സമ്ബത്ത് എംപി ആണെന്ന് പറഞ്ഞപ്പോള്‍ ചിലര്‍ തര്‍ക്കുത്തരം കൊണ്ട് വന്നിരുന്നു. അവരുടെ അറിവിലേക്കായി പാര്‍ലമെന്റ് രേഖ (18/11/2016. ) സമര്‍പ്പിക്കുന്നു’

രേഖകള്‍ പരിശോധിച്ചപ്പോള്‍ LDF പറഞ്ഞത് ശരിയാണ്; 2016 നവംബര്‍ 18ന് ബഹുമാനപെട്ട ആറ്റിങ്ങല്‍ MPയും, ഒരു കോണ്‍ഗ്രസ് MPയും, 8 ബിജെപി MPമാരുടെയും ചോദ്യങ്ങള്‍ ഒന്നിപ്പിച്ചുകൊണ്ട് നക്ഷത്രചിഹ്നമിടാത്ത ചോദ്യം #533 റഫേല്‍ കരാറിനെക്കുറിച്ചു ഉന്നയിച്ചിട്ടുണ്ട്. പക്ഷേ കൂടുതല്‍ ആഴത്തിലേക്ക് സഭാരേഖകള്‍ പരിശോധിച്ചപ്പോള്‍ ആദ്യമായി റാഫേല്‍ ഉന്നയിച്ചത് ആറ്റിങ്ങല്‍ MPയാണെന്ന അവകാശവാദം വെറും പൊള്ളയാണെന്ന് മനസ്സിലായത്. 1) 2015 മുതല്‍ക്കേ റഫേല്‍ കരാറിനെക്കുറിച്ച്, പ്രത്യേകിച്ച് ഫ്രഞ്ച് സര്‍ക്കാരുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് പല എംപിമാരും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ 26 ഫെബ്രുവരി , 2016ന് നക്ഷത്രചിഹ്നനമിടാത്ത ചോദ്യം #593 ( ആന്റോ ആന്റണി എം പി യുടെ ചോദ്യം ) 12 ആഗസ്റ്റ്, 2016 നക്ഷത്രചിഹ്നനമിടാത്ത ചോദ്യം #4562 ഏകദേശം മുപ്പതോളം MPമാര്‍ റാഫേലിലെ കണക്കുകളെ കുറിച്ച് 2015, 2016ല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ തുടര്‍ച്ചയായി മാത്രം നവംബര്‍ മാസത്തില്‍ ആറ്റിങ്ങല്‍ MP റാഫേല്‍ അഴിമതിയെക്കുറിച്ചു ചോദിച്ചപ്പോള്‍ അതെങ്ങനെ LDF പറഞ്ഞതുപോലെ ഒന്നാമത്തെ ചോദ്യമായി?എന്തിനാണ് ഈ പ്രഹസനം? റാഫേല്‍ അഴിമതി കൃത്യമായി പാര്‍ലമെന്റിലും ജനമനസ്സുകളിലും എത്തിച്ചത് രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ്. അതിന്റെ ക്രെഡിറ്റ് മറ്റൊരു ‘സീനിയര്‍ MP’ക്കുമല്ല.

"ആറ്റിങ്ങൽ എംപിയും റാഫേൽ അഴിമതിയും"ഇടതുപക്ഷത്തിന്റെ ആറ്റിങ്ങൽ സ്‌ഥാനാർഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കണ്ട ഒരു…

Posted by Sabarinadhan K S on Monday, March 18, 2019