വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി തൃശൂര്‍ ജില്ലാ കലക്ടര്‍ അനുപമ

single-img
18 March 2019

വോട്ടവകാശത്തെ കുറിച്ച് ജനത്തെ ബോധവല്‍ക്കരിക്കാന്‍ നേരിട്ട് രംഗത്തിറങ്ങി തൃശൂര്‍ ജില്ലാ കലക്ടര്‍ അനുപമ ഐഎഎസ്. തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തി യാത്രക്കാരോട് വോട്ടു ചെയ്യണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. ബസുകളില്‍ ഇലക്ഷന്‍ സ്വീപ്പിന്റെ ഭാഗമായി സ്വീപ് ലോഗോ അടങ്ങിയ സ്റ്റിക്കറുകളും പതിച്ച് കലക്ടര്‍ നിറഞ്ഞുനിന്നതോടെ എല്ലാവര്‍ക്കും ആവേശമായി.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ആരും വോട്ട് ചെയ്യാനുള്ള അവസരം പാഴാക്കരുതെന്ന് ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു പ്രചാരണത്തിന് നേരിട്ടിറങ്ങിയത്. ‘വോട്ട് നമ്മുടെ അവകാശം’. എന്ന വാചകത്തിലൂന്നിയാണ് പ്രചാരണം മുന്നേറുന്നത്. വോട്ടവകാശവും, ഹരിത തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ അവബോധമുണ്ടാക്കുന്നതിനുമാണ് ജില്ലാ ഭരണകൂടത്തിന്റെ വേറിട്ടൊരു പ്രചാരണ രീതി.