കേരളത്തിൽ മോദി ആരാധനയുടെ പേരിൽ ഇനി പലരും പുറത്ത് വരും: ബി. ഗോപാലകൃഷ്ണന്‍

single-img
17 March 2019

എറണാകുളം സിറ്റിങ് എം.പി. കെ.വി.തോമസിന് സീറ്റ് നിഷേധിച്ചത് മോദിയെ പ്രശംസിച്ചതുകൊണ്ടാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലാകൃഷ്ണൻ. കെ വി തോമസിനോട് കോൺഗ്രസ്സ് ചെയ്തത് അനീതി, നിർഭാഗ്യകരം. മോദിയെ പ്രശംസിച്ചതും മോദിയോടുള്ള ആരാധനയുമാണ് പ്രധാന കാരണം.

സോണിയ ഗാന്ധിയുടെ കിച്ചൻ ക്യാബിനറ്റിലെ അംഗമായിരുന്ന വടക്കനും തോമസ് മാഷും ഇന്ന് പുറത്തായി. ഇനി പലരും കേരളത്തിൽ മോദി ആരാധനയുടെ പേരിൽ പുറത്ത് വരും. പലർക്കും ഇനി സീറ്റ് നിഷേധിക്കപ്പെടേണ്ടി വരും- അദ്ദേഹം പറഞ്ഞു.

സിറ്റിങ് എം.പിയായ കെ.വി. തോമസിനെ ഒഴിവാക്കി ഹൈബി ഈഡൻ എം.എൽ.എയെയാണ് കോൺഗ്രസ് എറണാകുളത്ത് സ്ഥാനാർഥിയാക്കിയത്. ഇതിനെതിരെ കെ.വി. തോമസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.