ഒടുവില്‍ തീരുമാനമായി; ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കില്ല

single-img
16 March 2019

ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തിലാണ് കേന്ദ്രീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കെ സി വേണുഗോപാലിന് ഡെല്‍ഹിയില്‍ തിരക്കുകളുണ്ട്.

ഉമ്മന്‍ ചാണ്ടി മല്‍സരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ മല്‍സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചെന്നാണ് വിശദീകരണം. മിടുക്കന്‍മാരും ചുണക്കുട്ടികളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകുമെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടപ്പ് സമിതി ചേരുന്നതിന് തൊട്ട് മുന്‍പാണ് പ്രമുഖര്‍ മത്സരിക്കാനില്ലെന്ന നിര്‍ണ്ണായക വിവരം രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മാധ്യമങ്ങളോട് പങ്കുവച്ചത്. തുടക്കം മുതലെ മത്സരിക്കാനില്ലെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി അടക്കം മുതിര്‍ന്ന നേതാക്കള്‍ എടുത്തിരുന്നത്.

മൂന്നു സീറ്റുകളില്‍ മാത്രമാണ് തര്‍ക്കം ശേഷിക്കുന്നത്. ഇടുക്കി, വയനാട് സീറ്റുകളില്‍ യഥാക്രമം ഡീന്‍ കുര്യാക്കോസിനേയും ടി.സിദ്ദിഖിനേയും മത്സരിപ്പിക്കണമെന്ന് എ ഗ്രൂപ്പ് നിലപാടെടുത്തു. ഡീനിനെ ഇടുക്കിയില്‍ മത്സരിപ്പിക്കണമെങ്കില്‍ വയനാട്ടില്‍ കെ.പി അബ്ദുള്‍ മജീദിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഐ ഗ്രൂപ്പ് നിലപാടെടുത്തു.

രണ്ടില്‍ ഒരു സീറ്റ് വേണമെന്ന ഉറച്ച നിലപാട് ഐ ഗ്രൂപ്പ് എടുത്തതോടെ രണ്ട് പേര് വീതം തിരഞ്ഞെടുപ്പ് സമിതിക്ക് വിടാന്‍ തീരുമാനിച്ചത്. വടകരയാണ് തീരുമാനമാകാത്ത മൂന്നാമത്തെ മണ്ഡലം. ഇവിടെ കെഎസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തോ ഒരു പുതുമുഖമോ സ്ഥാനാര്‍ഥിയായേക്കാം.

ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തന്നെ മത്സരിക്കും. എറണാകുളത്ത് അവസാന നിമിഷം ഹൈബി ഈഡന് പകരം സിറ്റിങ് എംപി കെ.വി തോമസിന് തന്നെയാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ടയില്‍ ആന്റോ ആന്റണി തന്നെ മത്സരിക്കാനാണ് എല്ലാ സാധ്യതയും

ഇവര്‍ സ്ഥാനാര്‍ഥികളാകും

കാസര്‍കോട്: സുബ്ബയ്യറായ്
കണ്ണൂര്‍: കെ.സുധാകരന്‍
കോഴിക്കോട്: എം.കെ രാഘവന്‍
ആലത്തൂര്‍: രമ്യ ഹരിദാസ്
പാലക്കാട്; വി.കെ ശ്രീകണ്ഠന്‍
തൃശൂര്‍: ടി.എന്‍ പ്രതാപന്‍
ചാലക്കുടി: ബെന്നി ബെഹനാന്‍
ആലപ്പുഴ: ഷാനിമോള്‍ ഉസ്മാന്‍
മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്
ആറ്റിങ്ങല്‍: അടൂര്‍ പ്രകാശ്
തിരുവനന്തപുരം: ശശി തരൂര്‍

അവസാന നിമിഷം മാറ്റങ്ങള്‍ക്ക് സാധ്യത
എറണാകുളം; കെ.വി തോമസ്/ ഹൈബി ഈഡന്‍
പത്തനംതിട്ട: ആന്റോ ആന്റണി/ മാത്യു കുഴല്‍നാടന്‍/പി.സി വിഷ്ണുനാഥ്
ഇടുക്കി: ഡീന്‍ കുര്യാക്കോസ്/ ജോസഫ് വാഴയ്ക്കന്‍
വയനാട്: ടി.സിദ്ദിഖ്/ കെ.പി അബ്ദുള്‍ മജീദ്