ടോംവടക്കൻ കേരളത്തിൽ ബിജെപി സ്ഥാനാർത്ഥിയാകും
14 March 2019
മുതിർന്ന കോണ്‍ഗ്രസ് നേതാവും എഐസിസി മുൻ വക്താവുമായിരുന്ന ടോം വടക്കൻ ബിജെപിയിൽ ചേർന്നതിനു പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്നു റിപ്പോർട്ടുകൾ. പുൽവാമ ഭീകരാക്രമണത്തിലെ നിലപാടിൽ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിൽനിന്നും രാജിവച്ചത്.
ഡൽഹിയിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം.