ഇറാനിലെ തിരക്കുള്ള മാളിൽ വച്ച് കാമുകൻ കാമുകിയോടു വിവാഹാഭ്യർത്ഥന നടത്തിയ വീഡിയോ വെെറലായി; ഇസ്ലാം മതത്തെയും സംസ്കാരത്തേയും താഴ്ത്തിക്കാണിച്ചുവെന്നാരോപിച്ച് ഇരുവരേയും പൊലീസ് അറസ്റ്റു ചെയ്തു

single-img
14 March 2019

ഇറാനിലെ തിരക്കുള്ള മാളിൽ വച്ച് കാമുകൻ കാമുകിയോടു പ്രണയം തുറന്നൃ പറഞ്ഞു. കാമുകി മനസ്സു തുറന്ന് അത് സ്വീകരിച്ചു. അതിനുപിന്നാലെ ഇരവരേയും പൊലീസ് അറസ്റ്റു ചെയ്തു.  വിവാഹാഭ്യര്‍ത്ഥനയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇറാന്‍ സ്വദേശികളാണ് പിടിയിലായത്.

തിരക്കുള്ള ഷോപ്പിംഗ് മാളില്‍ വെച്ചായിരുന്നു യുവാവ് യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. റോസാപ്പൂക്കളുടെ ഇതളുകള്‍ പോലെയുള്ള മോതിരം കൈമാറി. വിവാഹ അഭ്യര്‍ഥന സ്വീകരിച്ച യുവതീ ഉടന്‍ കാമുകനെ കെട്ടിപ്പിടിക്കുകയും ചെയ്തു.

ഈ വിഡിയോ വൈറലായതോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്കുകയായിരുന്നു. ഇസ്ലാം മതത്തേയും സംസ്കാരത്തേയും താഴ്ത്തികാണിച്ചുവെന്നാരോപിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി.