ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയേക്കും; പക്ഷേ മോദി വീണ്ടും പ്രധാനമന്ത്രിയാകില്ല: ശരത് പവാര്‍

single-img
13 March 2019

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും നരേന്ദ്രമോദി പ്രധാനമന്ത്രിയാവില്ലെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍. മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് പവാര്‍ പറഞ്ഞു. ബി.ജെ.പി ലോക്‌സഭയിലെ വലിയ ഒറ്റകക്ഷിയായാലും മറ്റ് പാര്‍ട്ടികളുടെ സഹായമില്ലാതെ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്നും പവാര്‍ വ്യക്തമാക്കി.

ബി.ജെ.പിയെ പിന്തുണക്കുന്ന മറ്റ് പാര്‍ട്ടികളുടെ അഭിപ്രായം കൂടി പരിഗണിച്ച് മാത്രമേ പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 45 സീറ്റുകള്‍ നേടുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. എന്നാല്‍ മഹാരാഷ്ട്രയിലെ മുഴുവന്‍ സീറ്റുകളിലും എന്‍സിപി വിജയിക്കുമെന്ന് ശരത് പവാര്‍ പറഞ്ഞു.