കേരളത്തിൽ ഏത് മണ്ഡലത്തിൽ മത്സരിച്ചാലും ജയിക്കും: കുമ്മനം രാജശേഖരൻ
10 March 2019
കേരളത്തിൽ ഏത് മണ്ഡലത്തിൽ മത്സരിച്ചാലും ജയിക്കുമെന്ന് കുമ്മനം രാജശേഖരൻ. ഗവർണർ സ്ഥാനം ഒഴിഞ്ഞതിനു ശേഷം നാട്ടിലെത്തിയതിനു പിന്നാലെ തൻ്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി നൽകുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വേണ്ടത് വിശ്വാസവും വികസനവും വിമോചനവുമാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.