43 പാകിസ്ഥാൻകാർക്ക് ഇന്ത്യൻ പൗരത്വം നൽകി മഹാരാഷ്ട്ര
8 March 2019
മഹാരാഷ്ട്രയിൽ 43 പാക്കിസ്ഥാൻകാർക്ക് ഇന്ത്യൻ പൗരത്വം നൽകി. പൂന ജില്ലാ ഭരണകൂടമാണ് വ്യാഴാഴ്ച ഇവർക്കു പൗരത്വം അനുവദിച്ചത്.
മതിയായ രേഖകൾ ഇല്ലാത്തതിനാൽ പോലീസ് ഇവർക്കെതിരേ അന്വേഷണം നടത്തിയിരുന്നു. പൊലീസിന്റെ ക്ലീൻ ചിറ്റിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
45 വിദേശികളാണ് പൗരത്വത്തിന് അപേക്ഷിച്ചതെന്നും ഇവരിൽ 43 പേർ പാക്കിസ്ഥാൻകാരായിരുന്നെന്നും പൂന ജില്ലാ കളക്ടർ നവൽ കിഷോർ റാം അറിയിച്ചു. മറ്റു രണ്ടുപേർ അഫ്ഗാൻ, ബംഗ്ലാദേശ് പൗരൻമാരാണ്.
വർഷങ്ങൾക്കു മുന്പ് ഇന്ത്യയിലേക്കു കുടിയേറിയവർക്കാണ് ഇപ്പോൾ പൗരത്വം അനുവദിച്ചത്. വർഷങ്ങളായി ഇവർ പൂനയിൽ താമസക്കാരാണ്.